Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. 
 

jammu and kashmir shopian terrorist has been killed and the confrontation continues
Author
Shopian, First Published Apr 1, 2022, 8:51 AM IST

ദില്ലി: ജമ്മു കശ്മീരിലെ (Jammu Kashmir)  ഷോപ്പിയാനിലുണ്ടായ (Shopian)  ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. 

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഷോപിയാൻ പൊലീസ്, സിആർപിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുന്നത്. ഈ വർഷം മാത്രം ഇതുവരെ 41 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.

Read Also: കൂടുതൽ മദ്യശാലകൾ; ഐടി പാർക്കുകളിൽ ബിയർ‌ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

സംസ്ഥാനത്തെ പുതിയ മദ്യനയം (new liquour policy)നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍(bevco outlets) തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മദ്യനയം ഇങ്ങനെ

മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി

മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ വില്‍പ്പനശാലകള്‍ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്‌ലെറ്റുകൾ തുറക്കും. 

ഐടി പാര്‍ക്കുകളില്‍ നീക്കിവക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥയോടെ മദ്യം നല്‍കുന്നതിന്, പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. നിവലിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ദിപ്പക്കും. പുതിയ യൂണിറ്റുകള്‍ ആരംഭിക്കും.  കാര്‍ഷിക മേഖലയുടെ പുനരൂജ്ജീവനത്തിനായി  കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. കള്ള് ചെയത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവെല ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താന്‍ അനുമതി നല്‍കും. (കൂടുതൽ വായിക്കാം...)

Follow Us:
Download App:
  • android
  • ios