ശ്രീന​ഗർ: ഡ്രോൺ ഉപയോഗിച്ച് ജമ്മു കശ്‍മീരിലേക്ക് ആയുധങ്ങൾ കടത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽ ബാഗ് സിങ് പറഞ്ഞു. ഡ്രോൺ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാൻ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്‍മീരിൽ ഭീകരവാദത്തിനു ഫണ്ട്‌ കണ്ടെത്താൻ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മയക്കു മരുന്ന് കടത്തുകാരെ പൊലീസ് കർശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാർക്കും പാക് സഹായം ലഭിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിൽ  തീവ്രവാദ ബന്ധമുള്ള രണ്ട് പേര് പിടിയിലായിട്ടുണ്ട്. ഇവർ ഹിസ്ബുൾ മുജാഹിദിൻ, അൽ ബാദർ സംഘടനയുമായി ബന്ധമുള്ളവരാണ് എന്നും ഡിജിപി ദിൽ ബാഗ് സിങ് അറിയിച്ചു.

Read Also: തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; ഇന്റലിജൻസ് വിഭാ​ഗത്തിന്റെ വീഴ്ചയെന്നും മുല്ലപ്പള്ളി...