ബംഗളുരു: ബിജെപിയിൽ ചേരാൻ അഞ്ചുകോടി രൂപയുടെ വാഗ്‍ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ. ബിജെപി എംഎൽഎ അശ്വത് നാരായണന്‍റെ നേതൃത്വത്തിൽ വാഗ്‍ദാനവുമായി  എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ   ആരോപണം.

എന്നാൽ പണം വാഗ്ദാനം ചെയ്തെന്ന ജെഡിഎസ് എംഎല്‍എയുടെ ആരോപണം ബിജെപി തള്ളി. കൂടാതെ ശ്രീനിവാസ ഗൗഡയ്ക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അശ്വത് നാരായണന്‍ പറഞ്ഞു.