ദില്ലി: ഝാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് നടക്കും. ഇരുപത് മണ്ഡലങ്ങളിലാണ് പോളിംഗ്. ആദ്യ ഘട്ടത്തിൽ 13 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കടുത്ത മൽസരമാണ് രഘുബർ ദാസ് ഇവിടെ നേരിടുന്നത്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 23 നാണ്.