Asianet News MalayalamAsianet News Malayalam

അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ

പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
 

Justice Arun Mishra likely to be NHRC Chairperson
Author
Delhi, First Published Jun 1, 2021, 10:26 AM IST

‍ദില്ലി: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. എന്നാല്‍, സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നിർദ്ദേശത്തോട് വിയോജിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 

മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാർ, മുന്‍ ഇന്‍റലിജന്‍സ് മേധാവി രാജീവ് ജെയിൻ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും ശുപാർശ ചെയ്തിട്ടുണ്ട്. ദളിത്,  ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളേതെങ്കിലും ഒന്നില്‍ നിന്ന് ഒരാളെ ഒരു സമിതിയിലേക്ക് അംഗമായി ഉള്‍പ്പെടുത്തണമെന്ന ഖാര്‍ഖെയുടെ ആവശ്യം സമിതി തള്ളി. മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും സാമൂഹികപരമായി പാ‌ർശ്വവല്‍ക്കരിക്കരിക്കപ്പെട്ടവരില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഖെ ആവശ്യം ഉന്നയിച്ചത്  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios