Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ഓഫീസിലെ തന്‍റെ മുറിയില്‍ സ്ഥാപിച്ച എസി അഴിച്ചുകൊണ്ടുപോയി കനയ്യകുമാര്‍

ജെഎൻയുവിലെ വിപ്ലവകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്. 

Kanhaiya Kumar removed AC installed in his room in CPI part office in patna
Author
Patna, First Published Sep 28, 2021, 4:31 PM IST

പട്നയിലെ സിപിഐ(CPI) ആസ്ഥാനത്തെ തന്‍റെ മുറിയില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണര്‍(Air Conditioners) അഴിച്ചുകൊണ്ടുപോയി യുവനേതാവ് കനയ്യകുമാര്‍(Kanhaiya Kumar). എസി കനയ്യ കുമാര്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ചതാണെന്നും അഴിച്ചുകൊണ്ടുപോകാന്‍ അനുവദിച്ചിരുന്നതായും സിപിഐയുടെ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ(Ram Naresh Pandey) വിശദമാക്കി. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായതിന് ഇടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനയ്യ പാര്‍ട്ടി ഓഫീസിലെ എസി അഴിച്ചുകൊണ്ടുപോയത്.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും രാം നരേഷ് പാണ്ഡേ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. കനയ്യയുടെ മനസ് ഒരു കമ്യൂണിസ്റ്റുകാരന്‍റേതാണ് അത്തരമാളുകള്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങളില്‍ നിന്ന് വഴിമാറാന്‍ കഴിയില്ലെന്നും രാം നരേഷ് എഎന്‍ഐയോട് വിശദമാക്കി. സെപ്തബര്‍ 4നും 5നുമായി നടന്ന സിപിഐയുടെ ദേശീയ എക്സിക്യുട്ടീവ് കൌണ്‍സില്‍ യോഗത്തിലും കനയ്യ പങ്കെടുത്തതായി രാം നരേഷ് പാണ്ഡേ പറഞ്ഞു.

യോഗത്തിനിടയില്‍ ഒരിക്കല്‍ പോലും സിപിഐ വിടുന്ന കാര്യത്തേക്കുറിച്ച് കനയ്യ പറഞ്ഞില്ലെന്നും ഏതെങ്കിലും പ്രത്യേക പദവി ലഭിക്കുന്നത് സംബന്ധിച്ച് ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയോ കനയ്യ ചെയ്തിട്ടില്ലെന്നും രാം നരേഷ് പാണ്ഡേ വ്യക്തമാക്കി. ജെഎന്‍യുവിലെ മുന്‍ യൂണിയന്‍ പ്രസിഡന്‍റായിരുന്ന കനയ്യ കുമാറും ഗുജറാത്തിലെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്‍റെ യുവനേതാവുമായ ജിഗ്നേഷ് മേവാനിയും(Jignesh Mewani) കോണ്‍ഗ്രസിലേക്കെന്ന് (Indian National Congress)അഭ്യൂഹങ്ങള്‍ വ്യാപകമാണ്. 

ജെഎൻയുവിലെ വിപ്ലവകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്. 

തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാട്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാർട്ടി പ്രവർത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്. സിപിഐ വിടാനുള്ള കനയ്യയുടെ തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

 

Follow Us:
Download App:
  • android
  • ios