Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങൾ കര്‍ശനമാക്കി കര്‍ണാടക; കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

കൊവിഡിന്റെ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു. 

karnataka tightens covid  restrictions in border
Author
Bengaluru, First Published Mar 20, 2021, 6:52 AM IST

ബം​ഗളൂരു: കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കൊവിഡിന്റെ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അതേസമയം, കൊവിഡ് ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios