ബെംഗളൂരു: കർണാടകത്തിൽ കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി. കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അറിയിച്ചു. 

ഒക്ടോബറിൽ നേരിട്ടുള്ള ക്‌ളാസുകളും ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ വന്നാൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും നടത്തും. സുരക്ഷ  ഉറപ്പാക്കി അധ്യയനം ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. 

ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ നേരത്തെ കർണാടക സർക്കാർ പിൻവലിച്ചിരുന്നു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളും വ്യക്തികളുടേയും ചരക്കുകളുടേയും സുഗമമായ നീക്കം ഉറപ്പാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് പിന്നാലെയാണ് എല്ലാത്തരം യാത്രാ നിയന്ത്രണങ്ങളും കർണാടക സർക്കാർ പിൻവലിച്ചത്. 

ഇനി രാജ്യത്തെ എതു സംസ്ഥാനത്തും നിന്നും കർണാടകയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിർത്തികളിൽ നടത്തി വന്ന മെഡിക്കൽ ചെക്കപ്പുകളും നിർത്തി. അടച്ചിട്ട പല അതിർത്തി റോഡുകളും ഇതിനോടകം തുറന്നിട്ടുണ്ട്.