Asianet News MalayalamAsianet News Malayalam

കൊവിഡിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്‍രിവാൾ

കൊവിഡിന്റെ രണ്ടാംതരം​ഗം ദില്ലിയെ ​ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാർ​ഗമായ വ്യക്തി കൊവിഡ് മൂലം മരണപ്പെട്ടു. 

kejriwal launches scheme for financial assistance for covid affected families
Author
Delhi, First Published Jul 6, 2021, 4:15 PM IST

ദില്ലി: കൊവിഡ് ബാധയെ തുടർന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ദില്ലയിലെ സർക്കാർ ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ ദില്ലി സർക്കാർ ആരംഭിച്ചു കഴിഞ്ഞു. 

'കൊവിഡിന്റെ രണ്ടാംതരം​ഗം ദില്ലിയെ ​ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാർ​ഗമായ വ്യക്തി കൊവിഡ് മൂലം മരണപ്പെട്ടു.' കെജ്‍രിവാൾ പറഞ്ഞു. കൊവിഡ് മൂലം ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഏകവരുമാനമായിരുന്ന അം​ഗം മരിച്ച കുടുംബങ്ങൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നൽകാനാണ് തീരുമാനം. ദില്ലി സർക്കാരിന്റെ പ്രതിനിധികൾ അത്തരം കുടുംബങ്ങളിൽ നേരിട്ടെത്തി  സ്ഥിതി​ഗതികൾ വിലയിരുത്തി പദ്ധതി പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുമെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു. 

അത്തരം കുടുംബങ്ങൾക്കുള്ള സഹായം യാതൊരു വിധത്തിലും തടസ്സപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, അവരുമായി ബന്ധം സ്ഥാപിക്കുക എന്നതും പദ്ധതി ലക്ഷ്യമാക്കുന്നതായി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios