ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. അപകടം മനപ്പൂർവമെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.