തിരുവനന്തപുരം: കൊങ്കൺ റെയിൽവേ പാതയിൽ തുടർച്ചയായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കി. നാളെ മുതൽ ഈ മാസം 20 വരെയാണ് സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 

റദ്ദാക്കിയ ട്രെയിനുകൾ...

1) തിരുവനന്തപുരം - ലോക്മാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യൽ
2) ലോക്മാന്യ തിലക്  - തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്‌പെഷ്യൽ ഓഗസ്റ്റ് 09 മുതൽ 20 വരെ
3) ന്യൂഡൽഹി - തിരുവനന്തപുരം രാജധാനി സ്പെഷ്യൽ ഓഗസ്റ്റ് 09, 11, 12, 16, 18 തീയതികളിൽ‌
4) തിരുവനന്തപുരം - ന്യൂഡൽഹി രാജധാനി സ്പെഷ്യൽ  ഓഗസ്റ്റ് 11, 13, 14, 18, 20 തീയതികളിൽ

വഴി തിരിച്ചുവിടുന്നവ..

1) എറണാകുളം  - ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷ്യൽ
2) ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ജം​ഗ്ഷൻ മംഗള പ്രതിദിന സ്പെഷ്യൽ
3) ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യൽ
4) എറണാകുളം ജം​ഗ്ഷൻ. - ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ സ്പെഷ്യൽ ട്രെയിൻ

ഇവ ഓഗസ്റ്റ് 09 മുതൽ 20 വരെ പൻവേൽ - പുനെ വഴി തിരിച്ചുവിടും. കൂടുതൽ വിവരങ്ങൾക്ക് 138 ൽ വിളിക്കുക

Read Also: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്...