രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഹിമാചല്‍ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിയ്ക്കുകയും സ്ഥിതി​ഗതികള്‍ വിലയിരുത്തുകയും ചെയ്തു. 

ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയില്‍ കനത്ത മണ്ണിടിച്ചില്‍. രണ്ടുപേര്‍ മരിച്ചു. പത്തു പേരെ രക്ഷപ്പെടുത്തി. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞു വീഴുകയായിരുന്നു. 35 പേർ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടർന്ന് കരസേനയും ദേശീയ ദുരന്തനിവാരണസേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനെ ടെലിഫോണില്‍ വിളിച്ച് കേന്ദ്രസഹായം വാഗ്ദാനം ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.