അതിനിടെ കോൺഗ്രസിന്റെ ദേശീയ വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലും പാര്‍ട്ടി വിട്ടു

ദില്ലി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അതിനിടെ കോൺഗ്രസിന്റെ ദേശീയ വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലും പാര്‍ട്ടി വിട്ടു. ഇദ്ദേഹവും ബിജെപിയിലേക്കാണ് പോയത്. ഷെര്‍ഗിലിനെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ഉത്തർപ്രദേശ് മന്ത്രിയും മുൻ സംസ്ഥാന അധ്യക്ഷനുമായ സ്വതന്ത്ര ദേവിനെയും ദേശീയ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി.