ദില്ലി: ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതിൽ കുറ്റകരമായി ഒന്നുമില്ല എന്ന് കോടതി വ്യക്തമാക്കി. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജയ്ശ്രീ താക്കൂർ അധ്യക്ഷയായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ലിവിംഗ് ടുഗെദറിലാണെന്നും സ്ത്രീയുടെ കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇതിനാൽ ഒരുമിച്ച് ജീവിക്കാൻ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 22 വയസ്സുകാരിയായ സ്ത്രീയും 19 വയസ്സുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസ്സുവരെ ഇവർക്ക് ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.