കേരളത്തില്‍ നിന്ന് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാത്രി 9 വരെ നീട്ടി. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാന്‍ മാത്രമേ അനുമതിയുള്ളൂ. ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല. പുതുച്ചേരിയിലേക്ക് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. ദിവസേന രണ്ട് സര്‍വ്വീസ് മാത്രമേ നിലവിലുണ്ടാകൂ. കേരളത്തില്‍ നിന്ന് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഇ പാസ് നിര്‍ബന്ധമായും കരുതണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona