ദില്ലി: മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. ഗുഡ്സ് ട്രെയിന്‍റെ ഗാർഡ് വാനിലിടിച്ചാണ് ട്രെയിൻ അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒഡ‍ിഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.