ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്. 

ദില്ലി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.