ഇന്‍ഡോര്‍: ഇന്‍ഡോറിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മധ്യപ്രദേശിലെ മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടത്. തന്‍റെ തിരക്കുകളെല്ലാം സുരക്ഷയുമൊന്നും ഓര്‍ക്കാതെ ഉടന്‍തന്നെ വാഹനത്തില്‍ നിന്നിറങ്ങി മന്ത്രി ട്രാഫിക് നിയന്ത്രിക്കാനെത്തി. 

കായികമന്ത്രി ജിതു പത്‍വാരിയാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ട്രാഫിക് ലൈറ്റ് പ്രവര്‍ത്തനരഹിതമായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. മന്ത്രി ഗതാഗതം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ കുരുക്കഴിയുകയും യാത്ര സുഖമമാകുകയും ചെയ്തു.