ദില്ലി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കില്ല. തൂത്തുകുടിയിലെ വേദാന്ത ഗ്രൂപ്പിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചെമ്പുശുദ്ധീകരണ ശാല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. അപകടരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ റിപ്പോർട്ട് കണക്കിലെടുക്കാതിരിക്കാൻ കഴിയില്ല. പരിസ്ഥിതിയും ആളുകളുടെ ജീവനുമാണ് വലുതെന്ന് കോടതി വ്യക്തമാക്കി.

തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി; ഭൂഗർഭ ജലം വൻതോതിൽ മലിനമാക്കപ്പെട്ടതായി കേന്ദ്ര ജലമന്ത്രാലയം

പ്ലാൻറ് തുറക്കാൻ അനുമതി നൽകിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കി. കോടതി ഉത്തരവ് പരിസ്ഥിതിയെ നശിപ്പിക്കാനുള്ള നീക്കങ്ങൾക്ക്  താക്കീത് എന്ന് ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. കോടതി വിധി ജനങ്ങളുടെ വിജയമെന്നും തൂത്തുക്കുടി എം പി പ്രതികരിച്ചു.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിന് നേരെ പൊലീസ് വെടിവെപ്പ്; മരണം 12 ആയി

സ്റ്റെർലൈറ്റ് പ്ലാന്‍റിൽ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ തമിഴ്‍നാട് സര്‍ക്കാര്‍ തന്നെ പ്ലാന്‍റിനുള്ള ലൈസൻസ് റദ്ദാക്കിയിരുന്നു. 
 

എന്താണ് വേദാന്ത സ്റ്റെര്‍ലൈറ്റ്? അറിയേണ്ടതെല്ലാം

തൂത്തുകുടി പ്രക്ഷോഭത്തില്‍ 12 പേരും കൊല്ലപ്പെട്ടത് തലയ്ക്കും നെഞ്ചിലും വെടിയേറ്റ്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്