Asianet News MalayalamAsianet News Malayalam

ലോകത്തെ എക്കാലത്തെയും മികച്ച നേതാവ്; ഇന്ത്യയിലെ സിഖ് രാജാവിനെ തെര‍ഞ്ഞെടുത്ത് ബിബിസി

‌ആഗോള ചരിത്രകാരന്മാരായ മാത്യു ലോക്ക്വുഡ്, റാണ മിറ്റർ, മാർഗരറ്റ് മാക്മില്ലൻ, ഗസ് കാസ്ലി-ഹെയ്ഫോർഡ്, മുഗൾ ചക്രവർത്തി അക്ബർ, ഫ്രഞ്ച് സൈനിക നേതാവ് ജോവാൻ ഓഫ് ആർക്ക്, റഷ്യൻ ചക്രവർത്തി കാതറിൻ ദി ഗ്രേറ്റ് എന്നിവരുടെ പട്ടികയിൽ നിന്നാണ് മഹാരാജ രഞ്ജിത് സിം​ഗിനെ മികച്ച ലോകനേതാവായി തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. 

Maharaja Ranjit Singh is the Greatest Leader of All Time BBC World Histories Magazine poll
Author
new Delhi, First Published Mar 6, 2020, 4:06 PM IST

ലണ്ടൻ: ലോകത്തിലെ എക്കാലത്തെയും മികച്ച നേതാവായി സിഖ് സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത്ത് സിം​ഗിനെ തെരഞ്ഞെടുത്തു. ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ നടത്തിയ പോളിങ്ങിലാണ് മഹാരാജാ രഞ്ജിത്ത് സിം​ഗ് ലോകത്തിലെ തന്നെ മികച്ച നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ശക്തനായ സിഖ് രാജാവായിരുന്നു അദ്ദേഹം.

ഏകദേശം അയ്യാരത്തിലധികം ആളുകൾ വോട്ട് ചെയ്തിരുന്നു. ഇതിൽ 38 ശതമാനം വോട്ട് മഹാരാജാ രഞ്ജിത്തിനാണ് ലഭിച്ചത്. 25 ശതമാനം വോട്ടുകൾ നേടി ആഫ്രിക്കന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അമില്‍കര്‍ കബ്രാള്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഏഴ് ശതമാനം വോട്ടോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹം ലിങ്കണ്‍ നാലാം സ്ഥാനത്തുമുണ്ട്. പട്ടികയിൽ ബ്രിട്ടീഷ് രാഞ്ജിയായിരുന്ന എലിസബത്ത് ഒന്നാമൻ അഞ്ചാം സ്ഥാനത്തുള്ള വനിതാ നേതാവാണ്.

പട്ടികയിലെ ആദ്യത്തെ 20 മികച്ച ഭരണാധികാരികളിൽ യുകെ, യുഎസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർ ഉൾപ്പെടുന്നു. ആഗോള ചരിത്രകാരന്മാരായ മാത്യു ലോക്ക്വുഡ്, റാണ മിറ്റർ, മാർഗരറ്റ് മാക്മില്ലൻ, ഗസ് കാസ്ലി-ഹെയ്ഫോർഡ്, മുഗൾ ചക്രവർത്തി അക്ബർ, ഫ്രഞ്ച് സൈനിക നേതാവ് ജോവാൻ ഓഫ് ആർക്ക്, റഷ്യൻ ചക്രവർത്തി കാതറിൻ ദി ഗ്രേറ്റ് എന്നിവരുടെ പട്ടികയിൽ നിന്നാണ് മഹാരാജ രഞ്ജിത് സിം​ഗിനെ മികച്ച ലോകനേതാവായി തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. പട്ടികയിലെ മറ്റ് നേതാക്കളെപ്പോലെ പ്രശസ്തനല്ലായിരുന്നിട്ടും മഹാരാജ രഞ്ജിതിനെ മികച്ച നേതാവായി തെര‍ഞ്ഞെടുത്തതിൽ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മഹാരാജ രഞ്ജിത് സിം​ഗിന്റെ നേതൃഗുണം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ എഡിറ്റര്‍ മാറ്റ് എല്‍ട്ടന്‍ പറഞ്ഞു. അതിനുള്ള സൂചനയാണ് ഈ വോട്ടിങ് ഫലം. ആഗോളരാഷ്ട്രീയ സമ്മര്‍ദങ്ങളുടെ കാലത്ത് രഞ്ജിത്ത് സിം​ഗിനെപ്പോലെയൊരാളുടെ നേതൃഗുണങ്ങള്‍ വിലമതിക്കാനാവാത്തതാണ്. "പഞ്ചാബിന്റെ സിംഹം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിംഗ് അധികാരത്തിലേറുന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിന് ശേഷമാണ്. ആ കാലഘട്ടത്തിൽ അദ്ദേഹം നിരവധി ഭരണപരിഷ്കാരണങ്ങളാണ് നടപ്പിലാക്കിയത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അദ്ദേഹം സിഖ് ഖൽസ സൈന്യത്തെ നവീകരിച്ചു, പ്രാദേശിക രൂപങ്ങളും സ്ഥാപനങ്ങളും ഉപേക്ഷിക്കാതെ പാശ്ചാത്യ കണ്ടുപിടിത്തങ്ങൾ സ്വീകരിച്ചു, അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി ഉറപ്പിച്ചു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പരസ്പരം പ്രയോജനകരമായ തടങ്കലിൽ വയ്ക്കൽ നയത്തിലെത്തി- ഇതുകൊണ്ടുതന്നെ അദ്ദേഹം ഒരു വിജയിച്ച ഭരണാധികാരിയായിരുന്നുവെന്നും മാറ്റ് എല്‍ട്ടന്‍ കൂട്ടിച്ചേർത്തു. നാല് പതിറ്റാണ്ടോളം തന്റെ സാമ്രാജ്യം ഭരിച്ചിരുന്ന മഹാരാജാ രഞ്ജിത്ത് സിം​ഗ് സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവ് കൂടിയാണ്.   
 

Follow Us:
Download App:
  • android
  • ios