തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും അധികൃതറ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തയ്യൽക്കടയിലുണ്ടായ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേര്‍ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ആലം ടൈലേഴ്‌സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കടയുടെ മുകളിൽ താമസക്കാർ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഏഴുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസും അഗ്നി രക്ഷാ സേനയും തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും അധികൃതറ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
