ദില്ലി: ദില്ലി ഉൾപ്പെടെയുള്ള തലസ്ഥാന നഗരമേഖലയിലെ വായു മലീനീകരണം നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി മലയാളിയെ നിയമിച്ചു. മുൻ ദില്ലി ചീഫ് സെക്രട്ടറി എംഎം കുട്ടിയെയാണ്  എയർ ക്വാളിറ്റി മാനേജ്മെന്റ സമിതി അധ്യക്ഷനായി നിയമിച്ചത്. 

ഇദ്ദേഹത്തൊടൊപ്പം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെ നാല് പേരെയും കേന്ദ്രസർക്കാർ നിയോഗിച്ചു. മൂന്നു വർഷമാണ് സമിതിയുടെ കാലാവധി.