ഡാർജിലിങ്: ആരോ​ഗ്യകാര്യത്തിൽ വളരെ ശ്രദ്ധപുലർത്തുന്ന വ്യക്തിയാണ് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദിവസവും ട്രെഡ്മിൽ അടക്കമുള്ള വ്യായാമ ഉപകരണങ്ങൾ ഉപയോ​ഗിച്ച് മമത ബാനാർജി വ്യായാമം ചെയ്യാറുണ്ട്. എന്നാൽ, ജോ​ഗിങ്ങ് ചെയ്യുന്നതിനായി ആദ്യമായി വീടിന് പുറത്തേക്കിറങ്ങിയിരിക്കുയാണ് അവർ.

വ്യാഴാഴ്ചയാണ് പശ്ചിമബം​ഗാളിലെ ഡാർജിലിങ് മലനിരകളിൽ ജോ​ഗിങ്ങിനായി മമത എത്തിയത്. എന്നാൽ, ഈ വ്യായാമത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവൽക്കരണം നൽകുന്നതിനായിരുന്നു ഡാർജിലിങ്ങിൽ മമത ജോ​ഗിങ് സംഘടിപ്പിച്ചത്.

രാവിലെ നടക്കാനിറങ്ങിയവരെയും മാധ്യമപ്രവർത്തകരെയും മമത തന്റെ കൂടെകൂട്ടിയിരുന്നു. ഇതോടനുബന്ധിച്ച് പത്ത് കിലോമീറ്ററോളമാണ് മമത ബാനർജി ഓടിയത്. മലനിരകളിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങൾ‌ മമത ബാനർജി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.