Asianet News MalayalamAsianet News Malayalam

ബം​ഗാളിലെ വെടിവയ്പ്പിനെ വംശഹത്യയെന്ന് വിളിച്ച് മമതാ ബാന‍ർജി

കൊല്ലപ്പെട്ടവരുടെ നെഞ്ചിലേക്കും തലയിലേക്കും നിറയൊഴിക്കുകയായിരുന്നുവെന്നും അതിനാൽ ഇത് വംശഹത്യയാണെന്നും മമത...

Mamata Banerjee On Violence Outside Bengal Polling Booth
Author
Kolkata, First Published Apr 11, 2021, 7:23 PM IST

കൊൽക്കത്ത: ബം​ഗാളിലെ കുച്ഛ് ബെഹാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തെ വംശഹത്യയെന്ന് വിളിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് സംസ്ഥാനത്ത് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. 

കൊല്ലപ്പെട്ടവരുടെ നെഞ്ചിലേക്കും തലയിലേക്കും നിറയൊഴിക്കുകയായിരുന്നുവെന്നും അതിനാൽ ഇത് വംശഹത്യയാണെന്നും മമത പറഞ്ഞു. പ്രദേശത്തേക്ക് 72 മണിക്കൂറേക്ക് രാഷ്ട്രീയ നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെയും മമത രം​ഗത്തെത്തി. യാഥാർത്ഥ്യത്തെ അടിച്ചമർത്താനുള്ള ശ്രമത്തിലാണ് സിഐഎസ്എഫ്. അതിനാലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് മമത ആരോപിച്ചു.

നടന്ന സംഭവം അതീവ ദുഃഖകരമാണ്. എനിക്ക് കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കൊപ്പം നിൽക്കണമെന്നുണ്ട്. എന്നാൽ 72 മണിക്കൂ‍ർ നേരത്തേക്ക് എനിക്ക് വിലക്കേ‍ർപ്പെടുത്തിയിരിക്കുകയാണ് - മമത പറഞ്ഞു.

പ്രദേശിക ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത് എന്നാണ് ബംഗാള്‍ പൊലീസിന്റെ വാദം. ഇതേ തുടര്‍ന്ന് ഈ മണ്ഡലത്തിലെ 126 ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവച്ചു. അതേ സമയം സ്വയം രക്ഷയ്ക്കാണ് വെടിവച്ചത് എന്ന കേന്ദ്രസേനയുടെ വാദം മമത ബാനര്‍ജി തള്ളി. സംഭവുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. സംഭവത്തിന്‍റെ വീഡിയോ തെളിവുകളോ, മറ്റെന്തെങ്കിലും തെളിവുകളോ കേന്ദ്രസേനയുടെ വാദം തെളിയിക്കാന്‍ ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. സിലിഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

'ഈ സംഭവം മുന്‍കൂട്ടി തയ്യാറാക്കിയതായി ഞാന്‍ സംശയിക്കുന്നു. അമിത് ഷായ്ക്കാണ് ഈ സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം. അദ്ദേഹമാണ് ഇതിലെ ഗൂഢാലോചന നടത്തിയത്. കേന്ദ്രസേനയെ കുറ്റം പറയാന്‍ പറ്റില്ല, അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. അമിത് ഷാ രാജിവയ്ക്കണം, അത്രയും രക്തരൂക്ഷിതവും അപ്രതീക്ഷിതവുമാണ് നടന്ന സംഭവങ്ങള്‍' - മമത പറഞ്ഞു.

അതേ സമയം സ്വയം രക്ഷയ്ക്കാണ് വെടിവച്ചത് എന്ന കേന്ദ്രസേനയുടെ വാദം മമത ബാനര്‍ജി തള്ളി. സംഭവുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. സംഭവത്തിന്‍റെ വീഡിയോ തെളിവുകളോ, മറ്റെന്തെങ്കിലും തെളിവുകളോ കേന്ദ്രസേനയുടെ വാദം തെളിയിക്കാന്‍ ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. സിലിഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

'ഈ സംഭവം മുന്‍കൂട്ടി തയ്യാറാക്കിയതായി ഞാന്‍ സംശയിക്കുന്നു. അമിത് ഷായ്ക്കാണ് ഈ സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം. അദ്ദേഹമാണ് ഇതിലെ ഗൂഢാലോചന നടത്തിയത്. കേന്ദ്രസേനയെ കുറ്റം പറയാന്‍ പറ്റില്ല, അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. അമിത് ഷാ രാജിവയ്ക്കണം, അത്രയും രക്തരൂക്ഷിതവും അപ്രതീക്ഷിതവുമാണ് ഇന്ന് നടന്ന സംഭവങ്ങള്‍' - മമത പറയുന്നു. 

അതേസമയം സിലിഗുരിയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുച്ച് ബിഹാര്‍ വെടിവയ്പ്പ് ദൌര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു. അതേ സമയം മമത ബാനര്‍ജിയെ ഇതിന്റെ പേരില്‍ കടന്നാക്രമിക്കാനും മോദി മുതിര്‍ന്നു. 'മമതയും അവരുടെ ഗുണ്ടകളും ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ അസ്വസ്തരാണ്. അവരുടെ ആധിപത്യം അവസാനിക്കുകയാണ്. അവര്‍ വല്ലാതെ അധപ്പതിച്ചു പോയി' - പ്രധാനമന്ത്രി മോദി പറഞ്ഞു.

Follow Us:
Download App:
  • android
  • ios