വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് കടൽ വെള്ളരി. വംശനാശ ഭീഷണി നേരിടുന്ന ഇവ പവിഴപ്പുറ്റുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.
രാമനാഥപുരം: വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരി കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്നുമാണ് 400 കിലോ കടൽ വെള്ളരി കടത്തിയാളെ പിടികൂടിയത്. തീരദേശ സംരക്ഷണസേനയുടെ നേതൃത്വത്തിലായിരുന്നു അറസറ്റ്. കടൽ വെള്ളരിക്ക് രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരും.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് കടൽ വെള്ളരി. വംശനാശ ഭീഷണി നേരിടുന്ന ഇവ പവിഴപ്പുറ്റുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.
പുഴുരൂപത്തിലുള്ള ജീവിയായ കടല്‍ വെള്ളരി സമുദ്രത്തിന്‍റെ അടിത്തട്ടിലാണ് ജീവിക്കുക. ചൈനീസ് വൈദ്യത്തിൽ കടൽ വെള്ളരികൾ അതിശക്തമായ ഔഷധങ്ങളായിട്ടാണ് ഉപയോഗിക്കുന്നത് . ക്യാൻസറിന്റെ ഔഷധമായാണ് കടൽ വെളളരിയെ ചൈനീസ് ജാപ്പനീസ് പാരമ്പര്യ വൈദ്യം കാണുന്നത്.