ജയ്പൂർ: നാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം ശിഷ വിധിച്ച് കോടതി. രാജസ്ഥാനിലെ ശികാർ ജില്ലയിലെ പ്രാദേശിക കോടതിയാണ് പ്രതിക്ക് ശിഷ വിധിച്ചത്. 2016ൽ നടന്ന കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

25 കാരനായ ഹൻസ്‌രാജ് ബാലായ്ക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ യശ്പാൽ സിംഗ് പറഞ്ഞു. ഇയാൾക്ക് 1.10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ കേസിൽ കർശന ശിക്ഷ ആവശ്യമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട്  മജിസ്‌ട്രേറ്റ് സീമ അഗർവാൾ പറഞ്ഞു.

2016 ഡിസംബറിലാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹൻസ്‌രാജ് പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.