Asianet News MalayalamAsianet News Malayalam

അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പേരില്‍ വ്യാജ രസീതുമായി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

ഇയാളുടെ ഓഫീസിൽനിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകളും പൊലീസ്  കണ്ടെടുത്തു.മീററ്റിലെ ജാഗ്രിതി വിഹാര്‍ മേഖലയില്‍ ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ്.

man held for printing fake receipts and duping people in name of Ram Mandir construction in Ayodhya
Author
Meerut, First Published Sep 6, 2020, 12:36 PM IST

മീററ്റ്: രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ വ്യാജ രസീത് അച്ചടിച്ച് രാമക്ഷേത്ര നിർമാണത്തിന് എന്ന പേരിൽപണം പിരിച്ചയാൾ പിടിയിൽ. നരേന്ദ്ര റാണ എന്നയാളാണ് പിടിയിലായത്. മീററ്റിലെ ജാഗ്രിതി വിഹാര്‍ മേഖലയില്‍ ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ്. ഈ ഓഫീസില്‍ നിന്നായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 


ഇയാളുടെ ഓഫീസിൽനിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകളും പൊലീസ്   കണ്ടെടുത്തു. എത്ര പേരെ പറ്റിച്ചെന്നും എത്ര പണം പിരിച്ചുവെന്നുമുള്ള വിവരങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്ന് എസ്എസ്പി അജയ് സഹാനി എഎന്‍ഐയോട് അറിയിച്ചു. ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. മെഡിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. 

Follow Us:
Download App:
  • android
  • ios