ജൂലൈ അഞ്ചിനാണ് മേനക ഗാന്ധിയുടെ അനിമല്‍ കെയര്‍ സെന്ററില്‍ ഡോക്ടര്‍ നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്. സാമൂഹിക പ്രവര്‍ത്തകയായ കാവേരി ഭരദ്വാജാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നായയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുന്നതും വായില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവശയായ നായ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. 

ദില്ലി: സ്വന്തം സ്ഥാപനത്തിലെ ഡോക്ടര്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. ഡോക്ടറുടെ ഉപദ്രവമേറ്റ നായ ചത്തിരുന്നു. അതേസമയം, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കേന്ദ്രം അടച്ചതെന്ന് അവര്‍ വിശദീകരിച്ചു. 

Scroll to load tweet…

ജൂലൈ അഞ്ചിനാണ് മേനക ഗാന്ധിയുടെ അനിമല്‍ കെയര്‍ സെന്ററില്‍ ഡോക്ടര്‍ നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്. സാമൂഹിക പ്രവര്‍ത്തകയായ കാവേരി ഭരദ്വാജാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നായയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുന്നതും വായില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവശയായ നായ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ഗുരുതരമായി പരിക്കേറ്റ നായ ചത്തെന്ന് മേകന ഗാന്ധി തന്നെ അറിയിച്ചു. സംഭവത്തിന് ശേഷം കടുത്ത വിമര്‍ശനമാണ് ഇവര്‍ക്കെതിരെയുണ്ടായത്. തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 

പരിചരണത്തിനായി കൊണ്ടുവന്ന നായ ആക്രമണകാരിയായിരുന്നു. ചികിത്സക്കിടെ നായ പാര വെറ്ററിനറിയെ കടിച്ചു. ഇതില്‍ ദേഷ്യം വന്ന ഡോക്ടര്‍ നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം. രാജ്യത്ത് എവിടെയെങ്കിലും മൃഗങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ശക്തമായി പ്രതികരിക്കാറുള്ള വ്യക്തിയാണ് മേനക ഗാന്ധി. അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നായ ക്രൂര മര്‍ദ്ദനമേറ്റ് ചത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. നായയെ ഡോക്ടര്‍ ഉപദ്രവിച്ചത് ഞെട്ടലും ദേഷ്യവും വേദനയുമുണ്ടാക്കിയതായി മേനക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ അവര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona