Asianet News MalayalamAsianet News Malayalam

'മംഗളൂരുവിലെ ആക്രമണം ആസൂത്രിതം'; സമരക്കാരുടെ അക്രമം പുറത്തുവിട്ട് പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരവും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് പൊലീസും ബിജെപിയും. സമരത്തിന് മുമ്പും ഇടയിലുമായി മുഖം മറച്ചെത്തിയ സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ്  ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
 

Mangalore Attack planned Police release  video of protesters
Author
Kerala, First Published Dec 24, 2019, 1:58 PM IST

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരവും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് പൊലീസും ബിജെപിയും. സമരത്തിന് മുമ്പും ഇടയിലുമായി മുഖം മറച്ചെത്തിയ സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ്  ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സമരക്കാര്‍ വ്യാപകമായ ആക്രമണമാണ് നടത്തിയതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിരോധത്തിന്‍റെ ഭാഗമായാണ് പൊലീസിന് വെടിവയ്ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വാദം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് നിലപാട് ആവര്‍ത്തിക്കുകയാണ് പൊലീസ്. ആക്രമണം നടത്തിയവരെ പിടികൂടാനാണ് ആശുപത്രിയില്‍ കരയറിയത്. അവിടെ ഒളിച്ചിരുന്നവരെ പിടികൂടാനാണ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. അത്തരത്തില്‍ ഇടപെട്ടില്ലെങ്കില്‍ ചോരപ്പുഴ ഒഴുക്കാനായിരുന്നു അക്രമികളുടെ നീക്കമെന്നും പൊലീസ് വിശദീകരിക്കുന്നു.  

"

ആക്രമണം പദ്ധതിയിട്ട് ചെയ്തതാണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ സംശയിച്ചിരുന്നുവെന്ന്  ബിജെപി വക്താവ് ടോം വടക്കന്‍ പറഞ്ഞു. സമരത്തിന് വന്നവര്‍ എന്തിനാണ് സിസിടിവികള്‍ തകര്‍ക്കാന്‍   ശ്രമിക്കുന്നത്? സിസിടിവിയെ എന്തിനാണ് അവര്‍ ഭയന്നത്. ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് സമരക്കാരുടെ താല്‍പര്യം മറ്റൊന്നായിരുന്നു എന്നാണ്. സമരക്കാരുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ഥാപിത താല്‍പര്യത്തോടെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ടോം വടക്കന്‍ പ്രതികരിച്ചു.

ആശുപത്രിയില്‍ പൊലീസ് കയറിയതും സമരക്കാരെ കൂടാതെ കൂട്ടിരിപ്പുകാരെയടക്കം തല്ലിച്ചതച്ചെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. പൊലീസ് ആശുപത്രിയില‍് ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്‍റെയും വാര്‍ഡിന്‍റെ ഡോര്‍ തകര്ക്കാന്‍ ശ്രമിക്കുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമായിരുന്നു പൊലീസിനെതിരെ ഉയര്‍ന്നത്.

Follow Us:
Download App:
  • android
  • ios