Asianet News MalayalamAsianet News Malayalam

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് ഇപ്പോള്‍ എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതും കൂടുതല്‍ സുരക്ഷ ആവശ്യവുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കാണ് എസ്പിജി സേവനം ഏര്‍പ്പെടുത്തുന്നത്

manmohan singh spg security removed
Author
Delhi, First Published Aug 26, 2019, 10:40 AM IST

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ ഇസഡ് പ്ലസ് സുരക്ഷ സംവിധാനങ്ങളായിരിക്കും മന്‍മോഹന്‍ സിംഗിന്‍റെ സുരക്ഷയ്ക്കായി ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയമാണ് മന്‍മോഹന് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഓരോ വര്‍ഷവും പ്രത്യേക സുരക്ഷാ വിഭാഗ (എസ്പിജി) ത്തിന്‍റെ സുരക്ഷ ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടിക പുനപരിശോധിക്കാറുണ്ട്. അതനുസരിച്ചാണ് ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്‍റെ സുരക്ഷ ഒഴിവാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് ഇപ്പോള്‍ എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതും കൂടുതല്‍ സുരക്ഷ ആവശ്യവുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കാണ് എസ്പിജി സേവനം ഏര്‍പ്പെടുത്തുന്നത്.

നേരത്തെ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സുരക്ഷാ ഭീഷണി മുന്‍കൂട്ടി കണ്ടാണ് പ്രധാനമന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്. മന്‍മോഹന്‍ സിംഗിന്‍റെ മക്കള്‍ സുരക്ഷ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios