പുൽവാമയിൽ കഴിഞ്ഞ വർഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി ജാവാന്മാർ
ലഖ്നൌ: പുൽവാമയിൽ കഴിഞ്ഞ വർഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി ജാവാന്മാർ. ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിനാണ് സേന എത്തി കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത്. സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര സിങ്ങിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ നടത്തി. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ.
യൂണിഫോമിലായിരുന്നു ജവാൻമാരെത്തിയത്. വിവാഹത്തിൽ പങ്കെടുക്കുന്നതും കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നതുമെല്ലാം ചടങ്ങുകൾ ചെയ്യുന്നതുമെല്ലാം ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുതിർന്ന് സഹോദരൻമാർ എന്ന നിലയിൽ സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്.
