Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയത്.

mea Advisory for Indian Nationals travelling to Sri Lanka
Author
New Delhi, First Published Apr 27, 2019, 8:17 PM IST

ദില്ലി: ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിൽ അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ വെബ്സൈറ്റുകളെയും സമീപിക്കാവുന്നതാണ്. 

ശ്രീലങ്കൻ സർക്കാർ സുരക്ഷാ നടപടികൾ കർശനമാക്കിയതിനാലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാലും രാത്രി അവിടെ കർഫ്യൂ നിലനിൽക്കുന്നതിനാലും അവിടേക്കുള്ള യാത്രകൾ നിയന്ത്രിക്കപ്പെടാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios