വയോധികന്‍റെ ജീവൻ പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തി ചെയ്തിട്ടും യുവാക്കൾ ചിരിച്ചുകൊണ്ട് ബൈക്ക് ഓടിച്ച് പോവുതയാണ് ചെയ്യുന്നത്

ലഖ്നൗ: പ്രായമായ സൈക്കിൾ യാത്രക്കാരന്‍റെ മുഖത്തേക്ക് രണ്ട് യുവാക്കൾ വെള്ള ഫോം ചീറ്റിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിമര്‍ശനം ഉയരുന്നു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. എക്‌സിൽ ഡികെ യദുവൻഷി എന്ന പേരിലുള്ള അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബൈക്കിലെത്തിയവരിൽ ഒരാൾ വയോധികന്‍റെ മുഖത്തേക്ക് ഫോം ചീറ്റിക്കുന്നത് വീഡിയോയില്‍ കാണാം.

നവാബാദ് ഏരിയയിലെ എലൈറ്റ്-ചിത്ര റോഡ് മേൽപ്പാലത്തിന് സമീപമാണ് ഇത് നടന്നത്. വയോധികന്‍റെ ജീവൻ പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തി ചെയ്തിട്ടും യുവാക്കൾ ചിരിച്ചുകൊണ്ട് ബൈക്ക് ഓടിച്ച് പോവുതയാണ് ചെയ്യുന്നത്. റീല്‍സ് എടുക്കുന്നതിനായി മുമ്പും സമാനമായ സ്റ്റണ്ടുകൾ നടത്തിയതായി പറയപ്പെടുന്ന പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം