പനാജി: ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് തിരിച്ച വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി തിരിച്ച ഇന്‍ഡിഗോ എ 320 വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിന്‍റെ ഭാഗത്ത് നിന്നും ശബ്ദം കേട്ടതോടെ പൈലറ്റ് വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു.

പറന്നുയര്‍ന്ന് 200 കിലോമീറ്ററോളം എത്തിയപ്പോഴാണ് യന്ത്ര തകരാര്‍ ഉണ്ടായത്. ഇതോടെ വൈകിട്ട് 3.50ന് പുറപ്പെട്ട വിമാനം 4.45ഓടെ തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഓയില്‍ ലീക്കാണ് യന്ത്ര തകരാറിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.