പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്‌ത്രത്തിന്‌ ഇറക്കം പോരാ എന്നായിരുന്നു സ്‌ത്രീയുടെ പരാതി. ഇത്തരം വസ്‌ത്രം ധരിക്കാന്‍ നാണമില്ലേ എന്ന്‌ ചോദിച്ചായിരുന്നു സ്‌ത്രീ ബഹളം തുടങ്ങിയത്‌.

ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുട്ടിയുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ മധ്യവയസ്ക അപമാനിച്ചത്. അവിടെ കൂടി നിന്ന ഏഴോളം പുരുഷന്‍മാരോട് പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ഇവര്‍ ആവശ്യപ്പെട്ടതായാണ് പരാതി. 

പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്‌ത്രത്തിന്‌ ഇറക്കം പോരാ എന്നായിരുന്നു സ്‌ത്രീയുടെ പരാതി. ഇത്തരം വസ്‌ത്രം ധരിക്കാന്‍ നാണമില്ലേ എന്ന്‌ ചോദിച്ചായിരുന്നു സ്‌ത്രീ ബഹളം തുടങ്ങിയത്‌. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പുരുഷന്‍മാരോട് പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന്‌ ആ സ്‌ത്രീ തങ്ങളോട്‌ മാപ്പ്‌ പറഞ്ഞേ മതിയാവൂ എന്ന്‌ പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. തന്നെ മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളോട്‌ മാപ്പ്‌ പറയാന്‍ അവരാദ്യം തയ്യാറായില്ല. തുടര്‍ന്ന്‌ വന്‍ വാഗ്വാദമാണ്‌ ഇരുകൂട്ടരും തമ്മിലുണ്ടായത്‌. ഇതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. രണ്ട്‌ വയസ്സുള്ള കുഞ്ഞും 80 വയസ്സുള്ള സ്‌ത്രീയും ബലാത്സംഗം ചെയ്യപ്പെടുന്നത്‌ വസ്‌ത്രധാരണരീതിയുടെ കുഴപ്പം കൊണ്ടാണോയെന്ന്‌ പെണ്‍കുട്ടികള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്‌. പെണ്‍കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ മാപ്പ് പറഞ്ഞിരുന്നു. 

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടികളെ അധിക്ഷേപിച്ച ഇവര്‍ സ്വയം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

View post on Instagram