Asianet News MalayalamAsianet News Malayalam

'അടുത്തമാസത്തിനുള്ളില്‍ പ്രശ്‍നം പരിഹരിക്കണം'; ഇന്‍ഫോസിസിന് ധനമന്ത്രാലയത്തിന്‍റെ അന്ത്യശാസനം

ഇ ഫയലിങ് പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി. 750 പേര്‍ പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ministry of finance give warning to Infosys
Author
Delhi, First Published Aug 23, 2021, 8:22 PM IST

ദില്ലി: ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറില്‍ ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം. സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തില്‍ ഹാജരായ ഇന്‍ഫോസിസ് സിഇഒയോട് ധനമന്ത്രി ആവശ്യപ്പെട്ടു. തുടർച്ചയായ സാങ്കേതിക തകരാറില്‍ നി‍ർമല സീതാരാമന്‍ കടുത്ത അതൃപ്തി അറിയിച്ചു. ഇ ഫയലിങ് പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി.  750 പേര്‍ പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫോസിസ് സിഇഒ പ്രവീണ്‍ റാവു പ്രോജക്ടിന്‍റെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സലീല്‍ പരേഖ് ധനമന്ത്രിയെ അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios