അതിര്‍ത്തി സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷം ഏഴുപേരുടെ മരണത്തിന് കാരണമായതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

അസം മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമത്തിനടക്കം കേസ് എടുത്ത് മിസോറാം പൊലീസ്. അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മയ്ക്കും ആറ് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് വധശ്രമം, അക്രമത്തിനുമടക്കം കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മിസോറാം പൊലീസ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിര്‍ത്തി സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷം ഏഴുപേരുടെ മരണത്തിന് കാരണമായതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പിൽ അസം പൊലീസിലെ ആറ് പേർ മരിച്ചു

അസമില്‍ നിന്നുള്ളവര്‍ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന അസം സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് മിസോറാം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള പുതിയ നീക്കം. വടക്കു കിഴക്കേ ഇന്ത്യ ഒന്നായിതന്നെ നിക്കുമെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ നേരത്തെ ട്വീറ്റിലൂടെ വിശദമാക്കിയിരുന്നു. അസം പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അനുരാഗ് അഗര്‍വാള്‍, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ദേവോജ്യോതി മുഖര്‍ജി, കച്ചാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജാലി, കച്ചാര്‍ മുന്‍ എസ്പി വൈഭവ് ചന്ദരകാന്ത് നിംഭാല്‍ക്കര്‍, ഫോറസ്റ്റ് ഓഫീസര്‍ സണ്ണിഡിയോ ചൌധരി, ദോലെയ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സാഹബ് ഉദ്ദിന്‍ മറ്റ് 200ഓളെ പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അസം - മിസ്സോറാം അതിർത്തി സംഘർഷം: അടിയന്തരമായി ഗതാഗതം പുനസ്ഥാപിക്കണമെന്ന് മിസ്സോറാം

കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി മിസോറാമിലെ വൈരേഗത് ജില്ലയില്‍ കയറിയതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ഓഗസ്റ്റ് 1ന് പൊലീസീല് സ്റ്റേഷനില്‍ ഹാജരാകണമെന്നും മിസോറാം പൊലീസ് വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന അസം - മിസോറം അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചിരുന്നു.

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം; പരസ്പരം കുറ്റപ്പെടുത്തി മുഖ്യമന്ത്രിമാര്‍

മിസോറാം അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു. സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona