Asianet News MalayalamAsianet News Malayalam

ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവിന്‍റെ രക്ഷകരായത് ഹിന്ദു ദമ്പതിമാര്‍

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായില്‍ പാട്ടീലിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഔറംഗബാദിലായിരുന്നു സംഭവം.
 

Mob forces Muslim man to chant Jai Shri Ram Hindu couple comes to rescue
Author
Aurangabad, First Published Jul 20, 2019, 3:05 PM IST

ഔറംഗബാദ്: ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായില്‍ പാട്ടീലിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഔറംഗബാദിലായിരുന്നു സംഭവം.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷം ജയ് ശ്രീരാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ആള്‍ക്കൂട്ടം ആവശ്യപ്പെട്ടത്.  ബഹളം കേട്ട് ഓടിയെത്തിയ ഹിന്ദു ദമ്പതിമാരാണ് യുവാവിന്‍റെ രക്ഷകനായത്.

ഇയാളെ ഉപദ്രവിക്കരുതെന്ന് ഇവര്‍ യാചിച്ചതോടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമികളില്‍ നിന്ന് ബൈക്ക് തിരികെ വാങ്ങി നല്‍കിയ ദമ്പതിമാര്‍  ഇമ്രാന്‍ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്.

ഭീഷണിയില്‍ ഭയന്ന് അക്രമികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദമ്പതിമാര്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios