Asianet News MalayalamAsianet News Malayalam

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.

modi announced august 23 national space day sts
Author
First Published Aug 26, 2023, 10:11 AM IST

ദില്ലി: ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3  വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓ​ഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓ​ഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.

ബെംഗളൂരുവിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാൻ 3 വിജയ ശിൽപ്പികളെ അഭിനന്ദിച്ചത്.  ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചിരുന്നു. 

ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശപര്യടനത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. കർണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഗവർണറോടും പ്രോട്ടോക്കോൾ പ്രകാരം എത്തേണ്ടതില്ലെന്നും താൻ ശാസ്ത്രജ്ഞരെ കാണാൻ മാത്രം എത്തിയതാണെന്നറിയിച്ചിരുന്നു. കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും മോദി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോദി ശാസ്ത്രജ്ഞരെ കാണാനായി ഇസ്ട്രാക് ക്യാമ്പസിലേക്ക് പുറപ്പെട്ടത്. 

രാജ്യപ്രൗഢി ചന്ദ്രനോളം എത്തിച്ചവർ, ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios