Asianet News MalayalamAsianet News Malayalam

മോദി ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍; പിന്തള്ളിയത് സച്ചിനെയും അമിതാഭ് ബച്ചനെയും

ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വേ നടത്തിയത്. 41 രാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദ്ദേശങ്ങളാണ് പരിഗണിച്ചത്.

modi is the most admired indian survey report
Author
New Delhi, First Published Jul 19, 2019, 12:55 PM IST

ദില്ലി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത് സര്‍വ്വേ ഫലം. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്സ് വിഭാഗത്തിന്‍റെ സര്‍വ്വേയിലാണ് ഇന്ത്യക്കാരില്‍ മോദി ഒന്നാമതെത്തുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റ് ഇന്ത്യക്കാര്‍. 

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ രണ്ടാം സ്ഥാനത്താണുള്ളത്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.  യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായി ലിസ്റ്റില്‍ ഇടം നേടി. 

ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വേ നടത്തിയത്. 41 രാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദ്ദേശങ്ങളാണ് പരിഗണിച്ചത്. ഇവയില്‍ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും കൂടാതെ 10 പ്രാദേശിക പ്രമുഖരുടെയും പേരുകള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി അംഗീകാരങ്ങളാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. 

Follow Us:
Download App:
  • android
  • ios