എം എന്ന അക്ഷരം പ്രചോദനം (motivational) എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഉന്നതിയിലെത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. ഒപ്പം നമ്മെ പ്രചോ​ദിപ്പിക്കുകയും ചെയ്യുന്നു. 

ദില്ലി: മോദി എന്ന പേരിനുള്ളിൽ മന്ത്രമുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. മോദി എന്നെഴുതുമ്പോൾ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ടെന്നാണ് ശിവരാജ് സിം​ഗ് ചൗഹാന്റെ വാക്കുകൾ. 'എം' എന്ന അക്ഷരം 'പ്രചോദനം' (motivational) എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഉന്നതിയിലെത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. ഒപ്പം നമ്മെ പ്രചോ​ദിപ്പിക്കുകയും ചെയ്യുന്നു. മോദിയിലെ 'ഒ' 'അവസര'ത്തെ (opportunity) സൂചിപ്പിക്കുന്നു. രാജ്യത്ത് മറഞ്ഞുകിടക്കുന്ന അവസരങ്ങളെ പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 'ഡി' എന്നത് 'ഊർജ്ജദായകമായ നേതൃത്വ'മാണ് (dynamic leadership), 'ഐ' എന്നാൽ 'പ്രോത്സാഹനം' എന്നും 'ഇന്ത്യ'യെന്നും അർത്ഥം (Inspire, ​India). സ്വയംപര്യാപ്തമാകാൻ അദ്ദേഹം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.'' ശിവരാജ് സിം​ഗ് ചൗഹാൻ വ്യക്തമാക്കുന്നു. 

Scroll to load tweet…

ഭരണത്തിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന് ആശംസ അർപ്പിച്ച ട്വീറ്റിലൂടെയാണ് ശിവരാജ് സിം​​ഗ് ‍ചൗഹാന്റെ ഈ വാക്കുകൾ. ജനങ്ങൾക്ക് നന്ദി പറഞ്ഞ് അയച്ച കത്തിൽ മോദി ഇങ്ങനെ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിനത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ അധ്യായം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷം തന്റെ സർക്കാർ നടപ്പിൽ വരുത്തിയ നിരവധി നേട്ടങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. ഒപ്പം ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിന്റെയും പാത പുനരവലോകനം ചെയ്യുകയും ചെയ്തു. 

'2019 ൽ ഇന്ത്യയിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് തുടർഭരണത്തിന് വേണ്ടി മാത്രമല്ല, അവർക്കൊരു സ്വപ്നം കൂടിയുണ്ടായിരുന്നു. ഇന്ത്യയെ പുതിയ ഉന്നതികളിലെത്തിക്കുക, ആ​ഗോള നേതൃത്വമാക്കുക എന്ന സ്വപ്നം. ഈ സ്വപ്നം പൂർത്തീകരിക്കാൻ വേണ്ടിയാണ് കഴിഞ്ഞ ഒരു വർഷക്കാലമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.' മോദി വ്യക്തമാക്കി.