ദില്ലി: ബിജെപി പ്രവർത്തകരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ സംവാദം ഇന്ന് ഉച്ചക്ക് 12മണിക്ക്. വിഡിയോ കോൺഫറന്‍സിങ് വഴിയാണ് സംവാദം. കേരളത്തിൽ നിന്നടക്കം 15000 കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കും. യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ പരിപാടികൾ ഒഴിവാക്കണം എന്ന് ആവശ്യപെടുന്നതിനിടെ ആണ് മോദിയുടെ സംവാദം. 

അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ന് അഹമ്മദബാദിൽ നടത്താനിരുന്ന പ്രവർത്തക സമിതി യോഗവും റാലിയും കോൺഗ്രസ്‌ മാറ്റി വച്ചിരുന്നു. സൈനികരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയ വത്കരിച്ചെന്ന പ്രതിപക്ഷ വിമർശനം പാക്കിസ്ഥാനെ സന്തോഷിപ്പിക്കുന്നു എന്നാണ് ബിജെപി വിമർശനം.