ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി നിരവധി പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുകയും ചെയ്തു.

ദില്ലി : ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 82 ആയി. 8 ജില്ലകളിലായി 2 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ഒഡീഷയിൽ മഴക്കെടുതിയിൽ ഇതുവരെ 8 പേരാണ് മരിച്ചത്. 5 ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചു. ഉത്തരാഖണ്ഡിൽ മഴ ശക്തമായ ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും ​ഗുജറാത്തിലും കനത്ത മഴയാണ്. മഹാരാഷ്ട്രയിൽ പൂനെ, സത്താര എന്നീ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 12 പേരാണ് മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചത്. ​ഗുജറാത്തിലെ ഡാങ്, നർമ്മദ, പൂർണ നദികൾ കരകവിഞ്ഞൊഴുകുകയാണ്. നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നീ ജില്ലകളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലാണ്. പത്ത് ജില്ലകളിലാണ് ​ഗുജറാത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

YouTube video player