ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവ് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ചാപ്ര: ബിഹാറില്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ ചുണ്ടില്‍ അമ്മ പശ ഒട്ടിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവ് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയിലെത്തിച്ച കുട്ടി അപകട നില തരണം ചെയ്തു.
ബിഹാറിലെ ചാപ്രയിലാണ് സംഭവം. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ അമ്മ കുഞ്ഞിന്‍റെ ചുണ്ട് പശ ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. കരച്ചില്‍ നിര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്.
'ജോലി കഴിഞ്ഞ് ഞാന്‍ മടങ്ങി വരുമ്പോള്‍ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരികയായിരുന്നു. ഭാര്യയോട് അന്വേഷിച്ചപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കൂടി വന്നതുകൊണ്ട് ചുണ്ടില്‍ പശ ഒട്ടിക്കുകയായിരുന്നെന്ന മറുപടിയാണ് ലഭിച്ചത്'- കുട്ടിയുടെ പിതാവ് പറഞ്ഞു
