നേരത്തെ ആരോ​ഗ്യപ്രവർത്തകർക്ക് ഊർജ്ജം പകരാൻ നഴ്സിന്റെ വേഷത്തിൽ മേയർ എത്തിയത് വാർത്തകളിൽ ഇടംനേടിയിരുന്നു. 

മുംബൈ: മുംബൈ മേയർ കിഷോരി പെഡ്നേകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കിഷോരി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. തനിക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ആന്റിജൻ പരിശോധനയിൽ പോസിറ്റീവായെന്നും കിഷോരി കുറിച്ചു. 

ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെയും നിർദ്ദേശ പ്രകാരം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് മേയർ. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും സ്വയം ക്വാറന്റീനിൽ പോകണമെന്നും കിഷോരി ആവശ്യപ്പെട്ടു. 

Scroll to load tweet…

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളിലും കിഷോരി സജീവമായിരുന്നു. നേരത്തെ ആരോ​ഗ്യപ്രവർത്തകർക്ക് ഊർജ്ജം പകരാൻ നഴ്സിന്റെ വേഷത്തിൽ മേയർ എത്തിയത് വാർത്തകളിൽ ഇടംനേടിയിരുന്നു. ബിവൈഎൽ നായർ ആശുപത്രിയിലായിരുന്നു നഴ്സ് കൂടിയായ കിഷോരി എത്തിയത്. ആശുപത്രിയിലെ സ്ഥിതിഗതികളും മേയർ വിലയിരുത്തിയിരുന്നു.

Read Also; 'ഇത് ദുരിത കാലം, നമ്മള്‍ ഒന്നിച്ചു നിൽക്കേണ്ട സമയം'; ആരോ​ഗ്യപ്രവർത്തകരെ കാണാൻ നഴ്സിന്റെ വേഷത്തിൽ എത്തി മേയർ !