ഭോപ്പാല്‍: വന്‍ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിയെ സിയോണിയിലാണ് സംഭവം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു.

കുടുംബത്തെ മര്‍ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ ഇവര്‍ മര്‍ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മോദിയുടെ വോട്ടര്‍മാര്‍ എങ്ങനെയാണ് മുസ്ലിംകളെ സമീപിക്കുന്നതെന്ന് എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ സംഭവമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പറഞ്ഞു.