ബിജെപിയിൽ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 

അലിഗഡ്: ബിജെപിയിൽ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഗുലിസ്‌താന എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെടുകയും വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അവര്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് ശേഷം വീട്ടിലെത്തിയ വീട്ടുടമ ഭീഷണിപ്പെടുത്തുകയും എത്രയും വേഗം വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വീട്ടുടമയുടെ അമ്മ 4000 രൂപ കറണ്ട് ബില്ല് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് തര്‍ക്കം പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ടതായി മാറുകയും വീടൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.