യുപി മന്ത്രി സുരേഷ് റാണ, എംഎല്‍എ സംഗീത് സോം, മുന്‍ എംപി ഭര്‍തേന്ദു സിങ്, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസാണ് കോടതി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്. 

ലഖ്‌നൗ: മുസഫര്‍നഗര്‍ കലാപത്തില്‍ 12 ബിജെപി നേതാക്കളടക്കം 52 പേര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ എംപി, എംഎല്‍എ കോടതി അനുമതി നല്‍കി. യുപി മന്ത്രി സുരേഷ് റാണ, എംഎല്‍എ സംഗീത് സോം, മുന്‍ എംപി ഭര്‍തേന്ദു സിങ്, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസാണ് കോടതി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്.

കലാപത്തെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2013ലാണ് രാജ്യത്തെ ഞെട്ടിച്ച മുസഫര്‍നഗര്‍ കലാപമുണ്ടാകുന്നത്. 62 പേര്‍ കൊല്ലപ്പെടുകയും 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 5000ത്തോളം പേര്‍ക്കാണ് കലാപത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടത്.