ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. 

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾ പിടിയിൽ. ലോറി ഡ്രൈവർ വിജയകുമാറിനെ തമിഴ്നാട്ടിൽ നിന്നാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത്. കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായത്. ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു.

അതിനിടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒറ്റയ്ക്ക് വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകള്‍ മൈസൂരുവില്‍ ഇവര്‍ക്കെതിരെയുണ്ട്. പിടിക്കപ്പെടാനുള്ള സാധ്യത കുറവായിരുന്നതിനിലാണ് മൈസൂരുവിൽ കേന്ദ്രീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. നേരത്തെയും ചാമുഢി ഹിൽസ് പരിസരത്ത് വച്ച് ദമ്പകികളേയും മറ്റു സഞ്ചാരികളേയും ഇവർ ആക്രമിച്ചെന്ന സംശയവും പൊലീസ് ഇപ്പോൾ പ്രകടിപ്പിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona