Asianet News MalayalamAsianet News Malayalam

തോക്കേന്തി വരനും വധുവും; നാഗാ വിമത നേതാവിന്‍റെ മകന്‍റെ വിവാഹം വിവാദത്തില്‍

എ കെ 47, എം16 എന്നീ ഓട്ടോമാറ്റിക് തോക്കുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. നവംബര്‍ 9 ന് നടന്ന റിസപ്ഷനില്‍ ഇരുവരും തോക്കുമായെത്തിയത്...

Naga Rebel's Son and Bride with Rifles At Wedding Reception
Author
Kohima, First Published Nov 12, 2019, 9:57 AM IST

കൊഹിമ: നാഗാലാന്‍റില്‍ വിമത നേതാവിന്‍റെ മകന്‍ വിവാഹത്തിന് വധുവിനൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ വിവാദമാകുന്നു. നാഗ ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹവേദിയില്‍ ആയുധവുമായി നില്‍ക്കുന്ന നേതാവിന്‍റെ മകന്‍റെയും വധുവിന്‍റെയും ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്. 

നാഗാലാന്‍റിലെ എന്‍എസ്‍സിഎന്‍ - യു (National Socialist council of Nagaland-Unification)നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നില്‍ക്കുന്നത്. എ കെ 47, എം16 എന്നീ ഓട്ടോമാറ്റിക് തോക്കുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. നവംബര്‍ 9 ന് നടന്ന റിസപ്ഷനില്‍ ഇരുവരും തോക്കുമായെത്തിയത് ക്ഷണിക്കപ്പെട്ട അതിഥികളെ വരെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ ആ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അതിനിക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നാഗാലാന്‍റ് പൊലീസ് ചീഫ് ടി ജോണ്‍ ലോംഗ്‍കുമെര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്‍റെയും വധുവിന്‍റെയും പേരുകല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഴ് നാഗാ വിമതര ഗ്രൂപ്പുകളില്‍ ഒന്നാണ് എന്‍എസ്‍സിഎന്‍ - യു. 2007 നവംബര്‍ 23നാണ് എന്‍എസ്‍സിഎന്‍ - യു സ്ഥാപിച്ചത്. 

Follow Us:
Download App:
  • android
  • ios